പാമ്പുരുത്തി : പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ ജാഗരൻ സംഗമം നടത്തി. ശാഖ യുത്ത് ലീഗ് പ്രസിഡണ്ട് എം അനീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശഫീഖ് മാസ്റ്റർ കുപ്പം, എം മമ്മു മാസ്റ്റർ, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ശാഖാ പ്രസിഡണ്ട് എം ആദം ഹാജി, ജനറൽ സെക്രട്ടറി കെ പി അബ്ദുസ്സലാം, ട്രഷറർ എം അബ്ദുള്ള, മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി ടി ആരിഫ് സംസാരിച്ചു
Post a Comment