Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വനം വകുപ്പിൻ്റെ ജീപ്പ് ആക്രമിച്ചു

കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വനം വകുപ്പിൻ്റെ ജീപ്പ് ആക്രമിച്ചു

ഇരിട്ടി: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് കരിക്കോട്ടക്കരി- എടപ്പുഴ റോഡിൽ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രി 12 മണിയോടെ കീഴ്പള്ളി വട്ടപ്പറമ്പ് മേഖലയിൽ കാട്ടാനയെ കണ്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. 

ഈ കാട്ടാനയാണ് ഇന്ന് പുലർച്ചെ കരിക്കോട്ടക്കരിയിൽ എത്തിയത്. ഇതുവഴി പോയ വാഹന യാത്രക്കാരെ ആക്രമിക്കാൻ കാട്ടാനയുടെ ശ്രമമുണ്ടായി. തുരത്താൻ വനം ഉദ്യോഗസ്ഥരെത്തിയ വനം വകുപ്പിൻ്റെ ജീപ്പ് ആന ആക്രമിച്ചിട്ടുണ്ട്. കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിവരികയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്