![]() |
മയ്യില്‍ ആറാം മൈല്‍- കവിളിയോട്ട് ചാല്‍ റോഡരികില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ കൗണ്ടര്‍ പൈപ്പ് പൊട്ടലില്‍ മറിഞ്ഞു വീണ നിലയില്‍. |
മയ്യില്‍: ഒരേ സ്ഥലത്ത് തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടലില്‍ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ കൗണ്ടര്‍ മറിഞ്ഞു വീണു. മയ്യില്‍ പഴയാസ്പത്രി - ആറംമൈല്‍- കവിളിയോട്ട് ചാല്‍ റോഡരികിലായി സ്ഥാപിച്ച കൗണ്ടറാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ ഉണ്ടായ ശക്തമായ വെള്ളമൊഴുകിയതില്‍ മറിഞ്ഞു വീണത്. ഇവിടെ ഒരാഴ്ചയായി വെള്ളം കെട്ടി നില്‍ക്കുകയും ചെയ്തു. പൈപ്പ് പൊട്ടി വെള്ളമൊഴുകാന്‍ തുടങ്ങിയതോടെ ഇവിടെയുള്ള റോഡും സമീപ പ്രദേശങ്ങളും ചെളിമയമാവുകയും ചെയ്തു. ജീവനക്കാരെത്തി ഒരു തവണ അറ്റകുറ്റ പണി ചെയ്‌തെങ്കിലും വീണ്ടും പൈപ്പ് തകരാറിലാവുകയായിരുന്നു.
ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത് നിര്‍ത്തണം. കടുത്ത വേനലില്‍ ഒരേ സ്ഥലത്ത് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതും പ്രദേശത്തെ ജനങ്ങള്‍ക്ക് ദുരിതമാകുന്നതും ഗൗരവമേറിയ പ്രശ്‌നമാണ്. അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികല്‍ക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്ലാസ്റ്റിക് മാലിന്യ ശേഖരണ കൗണ്ടര്‍ മറ്റൊരു സ്ഥലത്തേക്ക് നീക്കി സ്ഥാപിക്കാനെങ്കിലും നടപടി ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം.
Post a Comment