Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കിണറിൽ വീണ മൂന്ന് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച യുവാ

കിണറിൽ വീണ മൂന്ന് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച യുവാ



കിണറിൽ വീണ മൂന്ന് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച യുവാവിന് ആദരം

മയ്യിൽ: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ മുപ്പത് കോൽ ആഴമുള്ള കിണറിൽവീണ മൂന്ന് വയസ്സ് കാരനെ രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം കൊളച്ചേരി മുക്കിലെ പെട്രാൾ പമ്പിനു സമീപത്തെ വീട്ടിലെ കിണി റിലാണ് റയാൻ വീണത്. നിലവിളികെട്ടെത്തിയ സജീവൻ ആലക്കാടൻ കിണറിൽ പെട്ടെന്ന് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും കുട്ടിയും രക്ഷിക്കാനിറങ്ങിയ പിതാവും അവശനിലയിലായിരുന്നു. ഉടൻ ഇരുവരെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു. കൊളച്ചേരി ജെ.വി.എസ്. കാർസ് , ദിനേശ് ഗോൾഡ് എന്നിവരാണ് ഉപഹാരം കൈമാറിയത്. ടി.കെ.ദിനേശൻ , ടി.സജിത്ത്, ടി.വിനിൽ  എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. കൊ ളച്ചേരി സേവാഭാരതിയുടെ വൈസ് പ്രസിഡന്റാണ് സജീവൻ ആലക്കാടൻ .



0/Post a Comment/Comments