അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
മയ്യിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത് കമ്മറ്റി പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായ താഴെ ഒടവര കുഞ്ഞികൃഷ്ണൻ നമ്പ്യാരെ അനുസ്മരിച്ചു. ഗാന്ധിജിയുടെ "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന ആത്മകഥാ പുസ്തക വിതരണം ചെയ്തു. പരിപാടിയിൽ യുസഫ് പാലക്കൽ, ബൂത്ത് പ്രസിഡന്റ് പി.വി . കരുണാകരൻ, ബ്ലോക്ക് പ്രതിനിധി കെ. സത്യൻ, ടി. ഒ. നാരായണൻ കുട്ടി, സദാനന്ദൻ വാരക്കണ്ടി, സഹദേവൻ, അരവിന്ദൻ, ചന്ദ്രൻ, പത്മിനി പി, ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment