Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂളുകൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു

സ്കൂളുകൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്കൂളുകൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. 
വൈസ് പ്രസിഡന്റ് കെ ശ്യാമള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ,  ജയകുമാർ പി കെ, സെക്രട്ടറി അജിത് കുമാർ എ ജി, അജിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്