Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നവീകരിച്ച പാമ്പുരുത്തി മുസ്‌ലിം ലീഗ് മന്ദിരം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പാമ്പുരുത്തി മുസ്‌ലിം ലീഗ് മന്ദിരം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കൊളച്ചേരി: നവീകരിച്ച പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം ഹനീഫ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മിരാൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: എം പി മുഹമ്മദലി, മുസ്തഫ കോടിപ്പോയിൽ, ആറ്റക്കോയ തങ്ങൾ, ജമാൽ കമ്പിൽ, എം മമ്മു, ഷംസീർ മയ്യിൽ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, നബീൽ അബൂബക്കർ, വി ടി ആരിഫ് എന്നിവർ സംസാരിച്ചു. കണ്ണൂർ കോടതി ബാർ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസ്ലം പാറേത്തിനുള്ള ഉപഹാരം ശാഖാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം ആദം ഹാജി സമ്മാനിച്ചു. തുടർന്ന് കണ്ണൂർ മമ്മാലിയും സംഘവും അവതരിപ്പിച്ച ഇശൽ നൈറ്റും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്