Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വനിതാ ദിനത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പഞ്ചായത്ത് ശുചീകരണ സ്ത്രീ തൊഴിലാളികളെ ആദരിച്ചു.

വനിതാ ദിനത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പഞ്ചായത്ത് ശുചീകരണ സ്ത്രീ തൊഴിലാളികളെ ആദരിച്ചു.

മയ്യിൽ : വനിതാ ദിനത്തിൽ വർഷങ്ങളായി മയ്യിൽ ടൗണിലെ ശുചീകരണ പ്രവൃത്തി ചെയ്യുന്ന ശ്രീമതി ഉഷ ശ്രീമതി ശ്യാമള എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.

മയ്യിൽ ലയൺസ് ക്ലബ് ഓഫീസിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലയൺ കെ.വി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർപേർസൺ ലയൺ പി.കെ നാരായണൻ ഉപഹാര സമർപ്പണം നടത്തി.

സിക്രട്ടറി പി. രാധാകൃഷ്ണൻ ട്രഷറർ സി.കെ പ്രേമരാജൻ രാജീവ് മാണിക്കോത്ത് പി.കെ. ശശി ദീപിക ശ്രീജ സ്മിജ എന്നിവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്