മയ്യിൽ: തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ‘അവധിക്കാലത്ത് എത്ര പുസ്‌തകം വായിക്കും’ വായനാചലഞ്ചിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം വി എം വിമല അവധിക്കാല വായനശാല തുറന്ന് ചലഞ്ച് ഉദ്‌ഘാടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ക്രിയേറ്റീവ് ഹോമിലെ ഇലാൻ ഫൈറൂസ്, ആർ ശിവദ, അമൻ എൽ ബിനോയ് എന്നിവർ 'വായനയുടെ ആനന്ദം' വിഷയാവതരണം നടത്തി. മധ്യവേനലവധിക്കാലത്ത് സ്വയം ചാലഞ്ച് ചെയ്‌ത് മുപ്പത്, അമ്പത്, എഴുപത് പുസ്‌തകങ്ങൾ വായിക്കുന്നവർക്ക് ചലഞ്ചിന്റെ ഭാഗമാകാം. ജില്ലയിലെ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കാണ് മത്സരം. എഴുപത് പുസ്‌തകം വായിച്ച് വായനാകുറിപ്പോ ചിത്രീകരണമോ വീഡിയോയോ കൈമാറുന്നവർക്ക് വിനോദയാത്രയാണ് സമ്മാനം.
Post a Comment