Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിമുക്തഭടന്മാരെ ഇ.സി.എച്ച്.എസ്. സൗകര്യം ഏർപ്പെടുത്തി എം പാനൽ ചെയ്യണം

വിമുക്തഭടന്മാരെ ഇ.സി.എച്ച്.എസ്. സൗകര്യം ഏർപ്പെടുത്തി എം പാനൽ ചെയ്യണം

മയ്യിൽ : ജില്ലയിലെ ആശുപത്രികളിലുള്ള വിമുക്തഭടന്മാർക്കുള്ള ഇ.സി.എച്ച്.എസ്. സൗകര്യം ഏർപ്പെടുത്തി എം. പാനൽ ചെയ്യണമെന്നും സെക്യൂരിറ്റി ജീവനക്കാരായ ജോലി ചെയ്യുന്ന വിമുക്തഭടന്മാരിൽ നിന്നും ഈടാക്കുന്ന കമ്മീഷൻ മൂന്ന് ശതമാനമാക്കണമെന്നും ഡെമോക്രാറ്റിക് അലയൻസ് ഓഫ് റിട്ടയേർഡ് സോൾജിയേഴ്സ് ഓഫ് ഇന്ത്യ (ദർശി ) മയ്യിൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായി. ദർശി ജില്ലാ കൺവീനർ പത്മനാഭൻ നമ്പ്യാർ സംഘടനാ റിപ്പോർട്ടും പി. സി. പി. പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി. മോഹനൻ, കെ. കുഞ്ഞികൃഷ്ണൻ, കെ. പി. ശശീന്ദ്രൻ, പി. വി. മനോഹരൻ ,ഇ കെ നാരായണൻ ,സി. പ്രജോഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. അജയകുമാർ (പ്രസി) കെ.കുഞ്ഞികൃഷ്ണൻ(വൈസ്. പ്രസി.), പി. സി. പി. പുരുഷോത്തമൻ (സെക്ര), സി. പ്രജോഷ് (ജോ. സെക്ര.). നൗഷാദ് (ഖജ).

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്