അവധി ദിനങ്ങളിലും കർമനിരതരായി സമഗ്ര ശിക്ഷ ജീവനക്കാർ
Green View Home Stay Mayyil -0
സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആർ സി യിൽ അവധിദിനങ്ങളിലും ജോലിക്കായി എത്തിയ ജീവനക്കാർ.
മയ്യിൽ: വിദ്യാഭ്യാസ വർഷാവസാനത്തിലുളള വിവിധ കണക്കുകൾ പൂർത്തിയാക്കുന്നതിനായി അവധി ദിനങ്ങളും പ്രവൃത്തി ദിനങ്ങളായി പ്രവർത്തിച്ച് സംസ്ഥാനത്തെ സമഗ്ര ശിക്ഷ പദ്ധതി ജീവനക്കാർ. അവധി ദിനങ്ങളായ മാർച്ച് 30 ഞായർ, ബലി പെരുന്നാൾ ദിനമായ 31 തിങ്കൾ എന്നിവയാണ് പ്രവൃത്തി ദിനങ്ങളാക്കിയത്. വിവിധ സ്കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾ, കരാർ ജീവനക്കാരുടെ പുനർനിയമന നടപടികൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ജീവനക്കാർ ഓഫീസുകളിലെത്തുന്നത്.
Post a Comment