Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുല്ല് വെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു

പുല്ല് വെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു.  കൈത്തണ്ടയിലെ രണ്ട് അസ്ഥികള്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്ലേറ്റ് ഉപയോഗിച്ചി ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി സംഘത്തിന്റെ നേതൃത്വത്തില്‍ അറ്റ്‌പോയ ഭാഗം കൂട്ടിയോജിപ്പിക്കുന്ന സര്‍ജറി ആരംഭിച്ചു. രണ്ട് ധമനികളും (ആര്‍ട്ടറി) അഞ്ച് സിരകളും (വെയിന്‍), 3 ഞരമ്പുകളും (നര്‍വ്), 20 സ്‌നായുക്കളും (ടെണ്ടണ്‍) ആണ് സങ്കീര്‍ണ്ണമായ സര്‍ജറിയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ പൂര്‍ണ്ണവിജയകരമായി പൂര്‍ത്തീകരിക്കുക എന്നത് അപൂര്‍വ്വമാണ് എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര എച്ച് എസ് പറഞ്ഞു. അദ്ദേഹത്തിന് പുറമെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ നിബു കുട്ടപ്പൻ ഓര്‍ത്തോപീഡിക് വിഭാഗം ഡോ.നാരായണപ്രസാദ് അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സുപ്രിയ രഞ്ജിത്ത് പീടിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ സുഹാസ് എമർജൻസി വിഭാഗം ഡോ ജിനേഷ് വീട്ടിലകത്ത് എന്നിവരും ശസ്ത്രക്രിയില്‍ അണിനിരന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്