Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

വളപട്ടണം: എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി "സൗഹൃദ ഇഫ്താർ സംഗമം" എസ്ഡിപിഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. 

കലുഷിതമാവുന്ന സാമൂഹിക പരിസരങ്ങളിൽ ഇത്തരം കൂടിച്ചേരലുകളും ഐക്യപ്പെടലുകളും അത്യന്താപേക്ഷിതമാണെന്നും ഇത്തരം സംഗമങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ കോയ സാഹിബ്, കെ എൻ എം മണ്ഡലം പ്രസിഡന്റ് മുനീർ മാസ്റ്റർ, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഷുക്കൂർ മങ്കടവ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഷാഫി സി, SDTU അഴീക്കോട് ഏരിയ പ്രസിഡന്റ് ലത്തീഫ് മിൽ റോഡ് സംസാരിച്ചു. 

സയ്യിദ് മുഹമ്മദ്‌ തങ്ങൾ ഖാലിദ് പുതിയതെരു, എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം അബ്ദുല്ല മന്ന എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്