![]() |
മുല്ലക്കൊടി യു.പി. സ്ക്കൂളിലെ കുട്ടികൾ ശേഖരിച്ച 32,360 എണ്ണം ബസ് ടിക്കറ്റുകൾ സംസ്കരണത്തിനായ് ഏജൻസിക്ക് കൈമാറാനായ് ഹരിത കേരളം മിഷന് കൈമാറുന്നു. |
മയ്യിൽ : മുല്ലക്കൊടി യു.പി. സ്ക്കൂളിലെ കുട്ടികൾ ശേഖരിച്ച 32,360 എണ്ണം ബസ് ടിക്കറ്റുകൾ സംസ്കരണത്തിനായ് ഏജൻസിക്ക് കൈമാറാനായ് ഹരിത കേരളം മിഷന് കൈമാറി. 2025 മാർച്ച് 17 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി അജിത ടിക്കറ്റുകൾ ഏറ്റ് വാങ്ങി. പഞ്ചായത്ത് അംഗം എം. അസ്സൈനാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ സി. സുധീർ, ഹരിത കേരളം മിഷൻ ആർ.പി.പി.പി. സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. അബ്ദുൾ ഷുക്കൂർ കെ.സി. സതി, പി.ടി.എ. പ്രസിഡണ്ട് കെ.വി. സുധാകരൻ,മദർ പി.ടി.എ. പി. ലത എന്നിവർ സംസാരിച്ചു.
നന്ദി പറഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ശേഖരിച്ചതിനുള്ള സമ്മാനം 8274 ടിക്കറ്റുകൾ ശേഖരിച്ച് അഞ്ചാം തരം വിദ്യാർഥികളും 6000 ടിക്കറ്റുകൾ ശേഖരിച്ച 6.എ. രണ്ടാം സമ്മാനവും നേ നേടി. . സംസ്ഥാനത്ത് ഇതാദ്യമായാണ് ബസ് ടിക്കറ്റുകൾ ശേഖരിച്ച് കൈമാറുന്നത്. കഴിഞ്ഞ 2024 ഒക്ടോബർ മാസത്തിൽ സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ വെച്ചാണ് ബസ് ടിക്കറ്റ് ശേഖരണം എന്ന ആശയം ഉയർന്നത്. കഴിഞ്ഞ അഞ്ച് മാസമായി മുല്ലക്കൊടി. എ.യു.പി. സ്ക്കൂളിലെ കുട്ടികളുടെ പ്രധാന ശ്രമം ബസ് ടിക്കറ്റ് ശേഖരണമായിരുന്നു - കഴിയാവുന്നിടത്തു നിന്നെല്ലാം കുട്ടികൾ ടിക്കറ്റുകൾ ശേഖരിച്ചിരുന്നു.
ഒറ്റത്തവണ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നവയിൽ പ്രധാനമാണ് ഇപ്പോൾ ബസ് ടിക്കറ്റ് - ബസ് ടിക്കറ്റ് ശേഖരണം അതൊരു കാഴ്ച തന്നെയായിരുന്നു. ഓരോ ദിവസവും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ടിക്കറ്റു ലഭിക്കാത്ത അവർ സഹയാത്രികരായ മുതിർന്നവരുടെ മുമ്പിൽ കൈനീട്ടിയും അധ്യാപകരോടും രക്ഷിതാക്കളോടും ചോദിച്ചുമാണ് ടിക്കറ്റുകൾ ശേഖരിച്ചത്.
Post a Comment