ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ സ്‌കന്ദ റെസിഡൻസിക്കും ഹോട്ടൽ അർച്ചന ദ്വാരക ടൂറിസ്റ്റ് ഹോമിനും അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്‌ക്വാഡ് പിഴ ചുമത്തി. സ്‌ക്വാഡ് സ്‌കന്ദ റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽഹോട്ടലിന് പുറകിൽ മലിന ജലടാങ്ക് ഓവർ ഫ്ലോ ചെയ്തു സമീപപ്രദേശത്ത് മലിന ജലം കെട്ടി കിടന്നു പരിസരത്ത് ദുർഗന്ധം പരത്തുന്ന നിലയിലാണ് കണ്ടെത്തിയത്.
കൂടാതെ ഹോട്ടലിലെ പാത്രങ്ങൾ കഴുകിയ ശേഷമുള്ള മലിന ജലം ശേഖരിക്കുന്ന ടാങ്കും ലീക്ക് ചെയ്യുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകി.അർച്ചന ഹോട്ടൽ ആൻഡ് ദ്വാരക ടൂറിസ്റ്റ് ഹോമിന് സ്ഥാപനത്തിന്റെ ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതിനു 5000 രൂപയും പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ നിന്ന് എടുത്തു മാറ്റാൻ നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment