ചെക്കിക്കുളം - CITU മാണിയൂർ മേഖല കൺവെൻഷൻ ചെക്കിക്കുളം ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം കെ.പി.അശോകൻ ഉൽഘാടനം ചെയതു. കുതിരയോടൻ രാജൻ അദ്ധ്യക്ഷ്യം വഹിച്ചു. മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു, ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.പി.ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.
മാണിയൂർ മേഖലാ കമ്മറ്റി വിഭജിച്ച് മാണിയൂർ, വേശാല മേഖലാ കമ്മറ്റികൾ രൂപീകരിച്ചു. മാണിയൂർ മേഖലാ കമ്മറ്റി കൺവീനറായി കുതിരയോടൻ രാജനേയും വേശാല മേഖലാ കമ്മറ്റി കൺവീനറായി കെ.രാമചന്ദ്രനേയും തെരഞ്ഞെടുത്തു.
Post a Comment