Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ മുള്ളൻ പന്നി പാഞ്ഞു കയറി നിയന്ത്രണം വിട്ടുമറിഞ്ഞ് കൊളച്ചേരിയിലെ ഓട്ടോ ഡ്രൈവർ മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ മുള്ളൻ പന്നി പാഞ്ഞു കയറി നിയന്ത്രണം വിട്ടുമറിഞ്ഞ് കൊളച്ചേരിയിലെ ഓട്ടോ ഡ്രൈവർ മരിച്ചു

കൊളച്ചേരി :- ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻ പന്നി പാഞ്ഞു കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. 
ഇന്നലെ രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ ഭാഗത്ത് മുള്ളൻപന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സമീപത്ത് ഉണ്ടായിരുന്നവർ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ ഒ.കുഞ്ഞിരാമന്റെയും
ഇ.പാഞ്ചാലിയുടെയും മകനാണ്.
സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്