മയ്യില്‍: ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍മാരായ കേരള ഫുട്‌ബോള്‍ ടീമിലെ അംഗം സച്ചിന്‍ സുനിലിന് മയ്യില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് അനുമോദനം സംഘടിപ്പിച്ചു. ക്ലബ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാര്‍ ഉപഹാരം കൈമാറി.
ക്ലബ്ബ് പ്രസിഡന്റ് എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി എം.കെ. വിശ്വനാഥന്‍, ഒളിബിക്‌സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി പണ്ണേരി ബാബു, പഞ്ചായത്തംഗം യൂസഫ് പാലക്കല്‍, ബിജുവേളം, രവി മാണിക്കോത്ത്, പി.കെ. നാരായണന്‍, കെ.പി.അബ്ദുള്‍ അസീസ്, രാജീവ് മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment