കമ്പിൽ: അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക, അനധികൃത തെരുവ് കച്ചവടം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് കൊളച്ചേരി ഗ്രാമപഞ്ചായത്തിലേക്ക് നാലാം പീടികയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്തിൻറെ മുന്നിൽ ധർണ്ണയും നടത്തി യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. അന്യായ തൊഴിൽ നികുതി പിൻവലിക്കും വരെ വ്യാപാരികൾ തെരുവിലുണ്ടാവുമെന്ന് അബ്ദുള്ള നാറാത്ത് പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയൻ സെക്രട്ടറി സി പി തസ്ലീം, ട്രഷർ മുഹമ്മദ് കുട്ടി വി.പി സംസാരിച്ചു.
വൈസ് പ്രസിഡണ്ട് വിപി മുഹമ്മദ് കുഞ്ഞി, ജോയൻ സെക്രട്ടറി ഇ കെ മൊയ്തീൻ കുഞ്ഞി, കെ കെ മുസ്തഫ, പി പി അഷറഫ്, പി എം ഹംസ,ബിജു എ പി എസ്, പി കെ മുഹമ്മദ്, നേതൃത്വം നൽകി.
Post a Comment