പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.
ഫുട്ബോൾ പരിശീലകനും ലക്കിസ്റ്റാർ മുൻ ക്യാപ്റ്റനുമായ പി.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷനായിരുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ് വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ വി.കെ. ഷൈജു, ഫുട്ബോൾ താരങ്ങളായ എം.പി. അശോകൻ, എം. എൻ. ശ്യാം, മിഥുൻമോഹൻ, നവതി ആഘോഷ ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് പി.കെ. പ്രവീണ എന്നിവർ സംസാരിച്ചു. എൻ.വി. പ്രജിത്ത് മാസ്റ്റർ സ്വാഗതവും സർവ മംഗള ട്രസ്റ്റ് സമിതി അംഗം കെ. ഗിരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
Post a Comment