Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുട്ടികൾ അവകാശത്തെ കുറിച്ചു അറിയുന്നതോടപ്പം കടമകളെ കുറിച്ചും ബോധവാന്മാരാക്കണം

കുട്ടികൾ അവകാശത്തെ കുറിച്ചു അറിയുന്നതോടപ്പം കടമകളെ കുറിച്ചും ബോധവാന്മാരാക്കണം

കണ്ണാടിപറമ്പ് : ദാറുൽ ഹസനത്തു ഇംഗ്ലീഷ് സ്കൂൾ, കണ്ണൂർ  താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കണ്ണൂർ ലീഗൽ സർവീസ് പാനൽ മെമ്പർ അഡ്വ. ടി പ്രീത കുട്ടികൾക്ക് നിയമത്തെ കുറിച്ചും, കുട്ടികളിലെ ബാലവകാശത്തെ കുറിച്ചും വിഷയ അവതരണം നടത്തി. ചടങ്ങിന് പാര ലീഗൽ വളണ്ടിയർ ഷൈലജ നേതൃത്വം നൽകി... ചടങ്ങിൽ അദ്ധ്യാപകരായ റുബീന, റാഷിദ്‌ ഹുദവി, വൈസ് പ്രിൻസിപ്പൽ മേഘ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അമൻ ഹക്കീം  നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്