മയ്യില്‍: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മയ്യില്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളെയും സമ്പൂര്‍ണ ശുചിത്വ വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പ്രീത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്തിരം സമിതി അധ്യക്ഷ വി.വി. അനിത അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിങ്ങ് ഓഫീസര്‍ കെ.ശ്രീജ, പഞ്ചായത്തംഗം എം.ഭരതന്‍, സി.കെ.രേഷ്മ, സെക്രട്ടറി കെ. അമ്പിളി എന്നിവര്‍ സംസാരിച്ചു.
Post a Comment