Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഠനോത്സവം - 2025ന്റെ ഭാഗമായി മയ്യിൽ ബി ആർ സി ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പഠനോത്സവം - 2025ന്റെ ഭാഗമായി മയ്യിൽ ബി ആർ സി ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പഠനോത്സവം-2025ന്റെ ഭാഗമായി നടന്ന എസ്. ആർ. ജി. കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സമഗ്ര ശിക്ഷ ജില്ലാ പ്രാഗ്രാം ഓഫീസർ ഡോ: രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
മയ്യിൽ: പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം കണ്ണൂർ, തളിപ്പറമ്പ് സൗത്ത് ബി ആർ സി എന്നിവചേർന്ന് പഠനോത്സവം-2025ന്റെ ഭാഗമായി എസ് ആർ ജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.

മയ്യിൽ ബി ആർ സി ഹാളിൽ നടന്ന പരിപാടി.സമഗ്ര ശിക്ഷ ജില്ലാ പ്ര പ്രാഗ്രാം ഓഫീസർ ഡോ: രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ആർജിച്ച കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദികൾ നൽകുകയും പൊതുവിദ്യാലയ മികവ് പൊതു സമൂഹത്തിലേക്കു എത്തിക്കുകയും ചെയ്യുക എന്നതാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ക്ലാസ് , സ്കൂൾതലം, പൊതു ഇടം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പഠനോൽസവം സംഘടിപ്പിക്കും. ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ,സി.കെ. രേഷ്മ എന്നിവർ ക്ലാസെടുത്തു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ.ജാൻസി ജോൺ അധ്യക്ഷയായി. എച്ച്. എം. ഫോറം പ്രതിനിധി സി. വിനോദ്, സി. ആ.ർ സി. സി. മാരായ സൗമ്യ പ്രസാദ്, അശ്വതി വാടി എന്നിവർ സംസാരിച്ചു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്