Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഗ്രാമ പഞ്ചായത്തിലെ 17 കുടുംബശ്രീ അംഗങ്ങൾക്ക് കോഴിയും കൂടും വിതരണം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്തിലെ 17 കുടുംബശ്രീ അംഗങ്ങൾക്ക് കോഴിയും കൂടും വിതരണം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിലെ മൃഗസംരക്ഷണ ഉപജീവന മേഘലയിലെ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ അംഗങ്ങളായ 17 പേർക്ക് കോഴിയും കൂടും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. സിഡിഎസ്സ് ചെയർപേഴ്സൺ ശ്രീമതി. കെ ഷീജ അധ്യക്ഷയായി. വെറ്റിനറി സർജ്ജൻ റിൻസി തെരേസ സംരംഭകർക്ക് കോഴി പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി. പരിപാടിയിൽ പത്താം വാർഡ് മെമ്പർ ശരത് എ, അഗ്രി സി.ആർ പി വത്സല പി, സിഡിഎസ്സ് അക്കൗണ്ടന്റ് രേഷ്മ പി, മാസ്റ്റർ സി ആർ.പി ജസീറ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്