ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ സ്മാർട്ട് കാർ വാഷ് എന്ന സ്ഥാപനത്തിന് അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന് പുറക് വശത്ത് കൂട്ടി ഇട്ടു കത്തിക്കുന്നതായി കണ്ടെത്തി. വാഹനങ്ങൾ കഴുകിയ ശേഷമുള്ള മലിനജലം തുറസ്സായി പൊതുസ്ഥലത്തേക്ക് ചെറിയ ചാലിലൂടെ ഒഴുക്കി വിടുന്നതായും പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് മാലിന്യങ്ങൾ ഹരിതകർമ സേനയ്ക്ക് കൈമാറുന്നില്ല എന്ന് തുടർഅന്വേഷണത്തിൽ സ്‌ക്വാഡിന് ബോധ്യപ്പെട്ടു. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രസീത ടി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment