Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദാറുൽ ഹസനത്ത് സ്കൂൾ വാർഷികം ആചരിച്ചു

ദാറുൽ ഹസനത്ത് സ്കൂൾ വാർഷികം ആചരിച്ചു

കണ്ണാടിപറമ്പ : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ വാർഷിക പരിപാടിയായ "സ്പന്ദൻ '25" സ്കൂൾ വെച്ച് നടത്തി. വിദ്യാർഥികൾ ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്നും അതിനു അധ്യാപകർ നേതൃത്വം നൽകണമെന്നും പരിപാടിയിൽ സംബന്ധിച്ച അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് കാർത്തിക് അവകാശപ്പെട്ടു.
സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി കാർത്തിക് പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.. സ്കൂൾ കമ്മിറ്റി മെമ്പർമാരായ ശരീഫ് മാസ്റ്റർ, എം വി ഹുസൈൻ, ഖാലിദ് ഹാജി, മായിൻ മാസ്റ്റർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ധീൻ വാഫി, മുഹമ്മദലി ആറാം പീടിക, മാനേജർ മുഹമ്മദ്‌ കുഞ്ഞി പി ടി എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്കൂൾ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.തുടർന്ന് സബ് ജില്ലാ, ജില്ലാ കലോത്സവ വിജയികൾക്കുള്ള ട്രോഫി കൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർ ലത്തീഫ് മാസ്റ്റർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ മേഘ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടന്നു...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്