Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക. കെ.എസ്.എസ്.പി.യു

ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക. കെ.എസ്.എസ്.പി.യു

മയ്യിൽ: 2025 മുതൽ നടപ്പിലാക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മയ്യിൽ പെൻഷൻ ഭവനിൽ ചേർന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ വെസ്റ്റ് യൂനിറ്റ് വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.  പ്രസിഡൻറ് സി.സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം  സംസ്ഥാന കമ്മറ്റി അംഗം പി.വി.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.വി. പ്രമീള അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ മെമ്പർമാരെ  ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ സ്വീകരിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഇ. മുകുന്ദൻ,  ബ്ലോക്ക് പ്രസിഡന്റ് കെ.വി.യശോദ, കെ.ബാലകൃഷ്ണൻ, വി വി വിജയരാഘവൻ എന്നിവർ സംസാരിച്ചു. സിക്രട്ടറി പി.വി.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.ദാമോദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ : സി.സി.രാമചന്ദ്രൻ (പ്രസിഡന്റ്), പി.വി.രാജേന്ദ്രൻ (സിക്രട്ടറി), എം. ദാമോദരൻ ( ട്രഷറർ) . കെ.കെ ദിവാകരൻ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു.
മയ്യിൽ വെച്ച് മാർച്ച് മാസം നടക്കുന്ന 33-ാം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാൻ ആഹ്വാനം ചെയ്തു. കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും  എം.കെ.പ്രേമി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്