കമ്പിൽ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ അദ്ധ്യാപകരുടെ പേരിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട വീട് അദ്ദേഹം സന്ദർശിച്ചു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഷറഫ് കയ്യങ്കോട്, ജന സെക്രട്ടറി സമീറുള്ള ഖാൻ,അഴീക്കോട് മണ്ഡലം ജന: സെക്രട്ടറി അഷറഫ് പഴഞ്ചിറ,ജില്ലാ പ്രവർത്തക സമിതി അംഗം T.K.മുഹമ്മദ് തുടങ്ങിയവർ മരണവീട് സന്ദർശിച്ചു.
Post a Comment