കൊളച്ചേരി :- കൊളച്ചേരി ലക്ഷംവീടിന് സമീപം തേനീച്ചയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. കൊളച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ കൊളച്ചേരിമുക്ക് - പെരുമാച്ചേരി റോഡിൽ ലക്ഷം വീട് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ കൂടുകൂട്ടിയ വൻതേനീച്ചക്കൂട്ടമാണ് വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും വൻ ഭീഷണി ആയിരിക്കുന്നത്. ഇന്നലെയും ഇന്നുമായി നിരവധി പേരാണ് തേനീച്ചയുടെ കുത്തേറ്റു ചികിത്സ തേടിയത്.
ലക്ഷംവീട് ബസ് സ്റ്റോപ്പിന് സമീപമുള്ള വലിയ മരത്തിലാണ് തേനീച്ചക്കൂട്ടമുള്ളത്. ഇന്നലെയും ഇന്നുമായി എട്ടോളം പേരെയാണ് തേനീച്ച ആക്രമിച്ചത്. പരിക്കേറ്റവരെ കമ്പിൽ KLIC ആശുപത്രിയിലെത്തിച്ചു. പക്ഷികളും മറ്റും തേനീച്ചക്കൂട് കുത്തിഇളക്കുമ്പോൾ തേനീച്ചകൾ ഇളകകുകയും അവ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ആക്രമിക്കുകയുമാണ് ചെയ്യുന്നത്. നിരവധിപേർ കടന്നു പോകുന്ന ഈ വഴിയിൽ ഏറെ ഭീഷണിയായിരിക്കുന്ന തേനീച്ചക്കൂട്ടത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.
Post a Comment