ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25-ന് കേരളത്തിൽ എത്തും. 7 ദിവസം മെസി കേരളത്തിൽ ഉണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബര്‍ രണ്ട് വരെയാണ് മെസി കേരളത്തില്‍ തുടരുക.
മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ കിരീടം ഉയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു.
എന്നാൽ മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിച്ചു.
ഇതറിഞ്ഞ കേരള കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു.
മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതം അറിയിച്ചു. 2022-ലെ ലോകകപ്പ് നേട്ടത്തിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെ പരാമര്‍ശിച്ച് ആരാധകരോട് നന്ദിയറിയിച്ചിരുന്നു.
Post a Comment