മയ്യിൽ വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം വരണാധികാരി പി കെ ശ്രീകുമാർ അധ്യക്ഷം വഹിച്ചു മുൻ ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ് ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിൽ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ, സംസ്ഥാന കൗൺസിൽ അംഗം രവീന്ദ്രൻ കടമ്പേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെംബർ ഗീത വി വി, മഹിളാമോർച്ച ജില്ലാ സെക്രട്ടറി രമ്യാ ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി സി മോഹനൻ, സുമേഷ്, സുരേന്ദ്രൻ, മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് സുദർശനൻ, മുൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ്ര മേശൻ ചെങ്ങുനി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും നൂറിലധികം പ്രവർത്തകരും പങ്കെടുത്തു.
Post a Comment