ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വാധ്യാപകരെ ആദരിക്കലും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്ത് പൂർവ്വ അധ്യാപകരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ഒ ഷിനോജ് അധ്യക്ഷത വഹിച്ചു . സംഘാടക സമിതി കൺവീനർ കെ.കെ സുധാകരൻ സ്വാഗതം പറഞ്ഞു. എം വി ജനാർദ്ദനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിട്രസ്സ് ദിവ്യ പിഎസ്സ് നന്ദി പറഞ്ഞു.
തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി . കഴിഞ്ഞ ഒക്ടോബറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷം വിവിധ പരിപാടികൾക്ക് ശേഷം വരുന്ന മെയ് മാസത്തോടെ സമാപിക്കും. ഇരുനില ശതാബ്ദി സ്മാരക കെട്ടിടവും ഉദ്ഘാടനത്തിനായി ഒരുങ്ങുന്നുണ്ട്.
Post a Comment