മയ്യിൽ: നാലാം തരത്തിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ സംസ്ഥാന തലത്തിൽ കെ എസ് ടി എ നടപ്പിലാക്കുന്ന ട്വിങ്കിൾ മികവ് പരിപാടിയുടെ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാതല സമാപനവും മികവ് അവതരണവും കണ്ടക്കൈ കൃഷ്ണവിലാസം എ എൽ പി സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേവദർശ് വി അധ്യക്ഷത വഹിച്ചു.
വി വി ധ്യാൻദേവ്, ധ്വനിക പികെ, മസിയ മറിയം പികെ, ദ്വിതിയ എം, മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വിവി, ജില്ലാ കമ്മിറ്റി അംഗം കെ കെ വിനോദ് കുമാർ, പിടിഎ പ്രസിഡണ്ട് വിവി മനോജ്, സബ്ജില്ല സെക്രട്ടറി ടി രാജേഷ്, ഹെഡ്മിസ്ട്രസ് ഷീജ എം, ട്വിങ്കിൾ കോഡിനേറ്റർ ഷീജ എം,സി വിനോദ്, കെകെ പ്രസാദ്, പി സിതാര, ബികെ വിജേഷ്, ബ്രാഞ്ച് സെക്രട്ടറി വികെ വിനീഷ് എന്നിവർ സംസാരിച്ചു. അനുശ്രീയ പികെ സ്വാഗതവും അനേയ നിതിൻ കെ നന്ദിയും പറഞ്ഞു.
Post a Comment