Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വിയെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു

സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വിയെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു

©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വിയെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. കണ്ണടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് സനുഷ. ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിന് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. വാർഡ് മെംബർ വി.വി.ഗീത സനുഷയ്ക്ക് സ്നേഹോപഹാരം നല്കി. പഞ്ചായത്ത് കമ്മറ്റിനല്കുന്ന ക്യാഷ് അവാർഡ് ഇ.പി. ഗോപാലകൃഷ്ണൻ സനുഷയ്ക്ക് കൈമാറി. മുൻ വാർഡ് മെംബർ  കെ.പി. ചന്ദ്രഭാനു, പി.വി.വേണു ഗോപാൽ, ചന്ദ്രിക വാര്യർ എന്നിവർ അനുമോദന ഭാഷണം നടത്തി. ജനറൽ സെക്രട്ടറി  ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി. നന്ദിയും പറഞ്ഞു. ചേലേരിയിലെ അനീഷ് വി സോനാ ദമ്പതികളുടെ മകളാണ് സനുഷ. 


©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്