കുറ്റ്യാട്ടൂർ: പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
കവി പ്രദീപ് കുറ്റ്യാട്ടൂർ പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡണ്ട് ടി.സി. ഹരിദാസൻ ആധ്യക്ഷം വഹിച്ചു. വി.പി. നാരായണൻ മാസ്റ്റർ, വി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി എം.കെ. സജേഷ് സ്വാഗതവും ലൈബ്രേറിയൻ എ.സജിന നന്ദിയും പറഞ്ഞു.
Post a Comment