കൊളച്ചേരി :- മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ നേതൃത്വത്തിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണാർത്ഥം നൽകുന്ന ജില്ലാതല നെൽകർഷക അവാർഡ് പെരുവള്ളൂർ കുന്നുമ്പ്രത്ത് ഹൗസിലെ കെ.ലക്ഷ്മണന്.
ബിന്ദു.കെ പട്ടുവം, പ്രത്യേക ജൂറി പുരസ്കാരവും, ഐ.വി ലക്ഷ്മണൻ ചെറുതാഴം, കെ.വി കുഞ്ഞികൃഷ്ണൻ മുല്ലക്കൊടി, എ.ശ്രീകുമാർ എളയാവൂർ, അഭിലാഷൻ തലോറ
തളിപ്പറമ്പ് എന്നിവർ പ്രോത്സാഹന പുരസ്കാരവും നേടി.
ഊർവ്വരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് തായംപൊയിൽ എ.എൽ.പി
സ്കൂൾ, നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ, ചെറുപഴശ്ശി ഈസ്റ്റ് എ.എൽ.പി സ്കൂൾ
എന്നീ വിദ്യാലയങ്ങളെ തിരഞ്ഞെടുത്തു.
ബേങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി കേരള ബേങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബേങ്ക് പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. കൊളച്ചേരി കൃഷി ഓഫീസർ അഞ്ജു പദ്മനാഭൻ, തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ വി സുനിൽ കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ് എം രാമചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി സി.ഹരിദാസൻ സ്വാഗതവും ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. ഒരാഴ്ചകൊണ്ട് 5000 പുതിയ ഇടപാടുകരെ കണ്ടെത്തി ബേങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആരംഭമിത്ര നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.
Post a Comment