Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സിബാഖ് ദേശീയ കലോത്സവം: വിജയികളെ അനുമോദിച്ചു

സിബാഖ് ദേശീയ കലോത്സവം: വിജയികളെ അനുമോദിച്ചു

ദാറുൽഹുദാ ഇസ്ലാമിക് സർവ്വകലാശാല ദേശീയ കലോത്സവം 'സിബാഖി'ൽ മികച്ച പ്രകടനം നടത്തി, സെക്കന്റ് റണ്ണറപ്പായ കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്ത് ടീമംഗങ്ങൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ദാറുൽഹസനാത്ത്, സാനിയ, ആലിയ വിഭാഗങ്ങളിൽ ചാമ്പ്യന്മാരുമാണ്. ലാഗ്വിസ്റ്റിക്സ്, റൈറ്റിംഗ് മേഖലകളിലെ മത്സരഇനങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടി ദാറുൽ ഹസനാത്ത്, ഭാഷാ - രചന രംഗത്തെ പ്രാഗൽഭ്യം വിളംബരം ചെയ്തു. സിബാഖ്ദേശീയ കലോത്സവത്തിന് ശേഷം കണ്ണൂർ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ടീമംഗങ്ങൾക്ക് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്