കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍( കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ടി. സിദ്ധീഖ് എം.എല്‍.എഉദ്ഘാടനം ചെയ്യുന്നു |
മയ്യില്‍: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കൊലയാളികളുടെ സംരക്ഷണത്തിനും ധൂര്‍ത്തിനും പണം ചിലവാക്കുന്ന സര്‍ക്കാരാണ് സി.പി.എമ്മിന്റെതെന്നും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മോചനത്തിന്‍രെതാകുമെന്നും ടി. സിദ്ധീഖ് എം.എല്‍.എ. പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജി്ല്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് അധ്യാപക പ്രതിഭകളെ ആദരിച്ചു. കെ. രമേശന്‍, പി.വി.ജ്യോതി, എം.കെ. അരുണ, കെ.സി. രാജന്‍, കെ.ശ്രീനിവാസന്‍, പി.പി. ഹരിലാല്‍, ടി.വി.ഷാജി, രജീഷ് കാളിയത്താന്‍, ദിനേശന്‍ പാച്ചോള്‍, എം.വി. സുനില്‍കുമാര്‍, കെ. ദീപ, ഇ.കെ. ജയപ്രസാദ്, സി.വി.ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ സുഹൃദ് സമ്മേളനം ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ കാന അധ്യക്ഷത വഹിച്ചു. വനിതാ സമ്മേളനം നിഷസോമന്‍ തെറ്റിയില്‍ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ കെ.പി.ധനലക്ഷ്മി അധ്യക്ഷത വഹിച്ചു. അധ്യാപകരുടെ ശക്തി പ്രകടനവും നടന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ച നടക്കും.
Post a Comment