കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവും മുൻ എം എൽ എ യുമായ സഖാവ് ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 38 -മത് ചരമവാർഷികം നാളെ കൊളച്ചേരിയിൽ നടക്കും.
രാവിലെ 8.30 ന് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ പൊതുയോഗവും. അനുസ്മരണ യോഗം ജില്ലാ സിക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
ജില്ലാ സിക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ, ഏരിയാ സിക്രട്ടറി എൻ. അനിൽകുമാർ, ശ്രീധരൻ സംഘമിത്ര , പി വി വത്സൻ മാസ്റ്റർ പങ്കെടുക്കും. എം. ദാമോദരൻ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കുഞ്ഞിരാമൻ പിപി കൊളച്ചേരി സ്വാഗതം പറയും.
Post a Comment