വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതും ബസ്സ് സ്റ്റാൻഡിൽ കയറ്റാത്തതും ആയ സാഹചര്യം നിലനിൽക്കെ ഇത് വളരെ സമ്യപനത്തോടെ സംസാരിച്ച SFI നേതാവിനെ മമ്മൂസ് ബസ്സിലെ മൂന്ന് ജീവനക്കാർ ചേർന്ന് ഭീകരമായി മർദ്ദിക്കുന്ന സാഹചര്യം ആണ് ഉണ്ടായി.
തുടർന്ന് മയ്യിൽ ടൗണിൽ ബസ്സ് എത്തുമ്പോൾ ജീവനക്കരുമായി സംസാരിക്കാൻ എത്തിയ SFI, DYFI നേതാക്കളെ ലഹരി ഉപയോഗിച്ച ബസ്സ് ഡ്രൈവർ ലിവർ വീശി അക്രമാസക്തമായി. ശേഷം നാട്ടുകാർ ഉൾപ്പെടെ സംഘടിച്ച് എത്തുകയും നേരിയ സംഘർഷം ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്ത് എത്തുകയും ഡ്രൈവറോട് ബസ്സ് സൈഡ് ആക്കാൻ അവിശ്യപെടുകയും ചെയ്തപ്പോൾ ഡ്രൈവർ ബസ്സെടുത്ത് കടന്നുകളയുകയാണ് ചെയ്തിട്ട് ഉള്ളത്. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല ബസ്സ് കസ്റ്റഡിയിൽ എടുത്ത് വിടുകയും ചെയ്തു
ഇത്തരം ലഹരി മാഫിയ സാമൂഹ്യ വിരുദ്ധ സംഘങ്ങളെ നിലയ്ക്ക് നിർത്തണമെങ്കിൽ ജനകീയ ഇടപെടൽ ഉണ്ടാവണം. ലഹരിക്ക് അടിമപ്പെട്ട ഇത്തരം ആളുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് നാളെ ഒരു ബസ്സ് സമരം ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങളെ ബസ്സ് മുതലാളിമാരും ബസ്സ് തൊഴിലാളികളും തള്ളി പറയണമെന്നും,നുണ പ്രചരണത്തിനെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സമരം നടത്തുന്ന ബസുകൾക്കെതിരെ ജനങ്ങളെ അണിനിരത്തും എന്ന് dyfi പ്രസ്താവനയിലൂടെ അറിയിക്കുന്നു.
Post a Comment