കുറ്റ്യാട്ടൂർ - സി.പി ഐ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കുറ്റ്യാട്ടൂർ ലോക്കലിന് കീഴിലുള്ള പാവന്നൂർമൊട്ട ബ്രാഞ്ച് സമ്മേളനം നടത്തി. മണ്ഡലം കമ്മറ്റി അംഗം പി.പി നാരായണൻ ഉദ്ഘാടനം ചെയ്തു. പി.കെ മധുസുദനൻ, കെ.വി. ഗോപിനാഥ്, ഉത്തമൻ വേലിക്കാത്ത് പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ-യം - രാജ പ്രവർത്തന റിപ്പോർട്ട്- വരവ്- ചിലവ് കണക്ക് അവതരിപ്പിച്ചു. പി. രാജൻ പതാക ഉയർത്തി എൻ.പി ജിതിൻ അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി എൻ.പി ജിതിൻ, സെക്രട്ടറി, പി.രാജൻ അസി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. കുറ്റ്യാട്ടുർ ലോക്കൽ സമ്മേളനം പാവന്നൂർമൊട്ടയിൽ വെച്ചും, മണ്ഡലം സമ്മേളനം മാണിയൂരിലും, ജില്ലാ സമ്മേളനം 2025 ജൂലായ് മാസം കണ്ണൂരിലും വെച്ചും നടക്കും.
Post a Comment