Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി

മാണിയൂർ: ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം എൻ.വി നാരായണൻ കെ. വി. പ്രതീഷ് എ.കെ. ജി സ്മാരക വായനശാല പ്രസിഡണ്ട് ബാബുരാജ് മാണുക്കര എന്നിവർ സംസാരിച്ചു വാർഡ് വികസന സമിതി കൺവീനർ എ കൃഷ്ണൻ സ്വാഗതവും ADS സെക്രട്ടറി പി.വി. കാഞ്ചനവല്ലി നന്ദിയും പറഞ്ഞു. വായനശാലക്കുള്ള ശുചിത്വ സർട്ടിഫിക്കറ്റ് ഹരിത കർമ്മസേന കുടുംബശ്രീകൾക്കുള്ള ഉപഹാര സമർപ്പണവും യു.മുകുന്ദൻ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്