മയ്യിൽ ഗ്രാമപഞ്ചായത്ത് നവകേരളത്തിന് ജനികാസൂത്രണം വാർഷിക പദ്ധതി 2024-25ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയോജനമേള കരുതൽ നാളെ (2024 ഡിസംബർ 15 ഞായറാഴ്ച) രാവിലെ 9 30 മുതൽ മയ്യിൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
വയോജനമേള മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംവി അജിതയുടെ അധ്യക്ഷതയിൽ ശ്രീ എൻ പത്മനാഭൻ ഉദ്ഘാടനം നിർവഹിക്കും.
മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ കെ പ്രകാശൻ സ്വാഗതം പറയും. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രേഷ്മ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എംപി ഓമന, മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി പ്രീത, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം ഭരതൻ, മയ്യിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി വി അനിത എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ICDS സൂപ്പർവൈസർ ശ്രീമതി ധന്യ വി എം നന്ദിയും പ്രകാശിപ്പിക്കും.
തുടർന്ന് കവിതാലാപനം, ലളിതഗാനം, നാടകഗാനം, നാടൻപാട്ട്, സിനിമാഗാനം, ഡാൻസ്, നാട്ടിപ്പാട്ട്, കടങ്കഥ, പഴഞ്ചൊല്ല് പയറ്റ്, ക്വിസ് മത്സരം, അക്ഷരശ്ലോകം എന്നീ കലപരിപാടികൾ നടക്കും.
Post a Comment