Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: ജില്ലയില്‍ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ ഏകപക്ഷീയമായി സത്യാവസ്ഥയറിയാതെ ഫോട്ടൊയെടുത്ത് അമിത ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ (10-12-2024) ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ സൂചനയായി ഒരു ദിവസം സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതായി ബസ്സുടമകള്‍ അറിയിച്ചു.

അന്യായ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നല്‍കീട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇന്നലെ ബസ്സുടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതെന്നും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ഡിസംബർ 18 മുതല്‍ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കാനും തീരുമാനിച്ചതായി ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്