Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീധരൻ സംഘമിത്രക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആദരം

ശ്രീധരൻ സംഘമിത്രക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആദരം

നാടക രംഗത്തെ സമഗ്ര സംഭാവനക്കും, കേരള സർക്കാരിൻ്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ  ഭാരത് ഭവൻ ഏർപ്പെടുത്തിയ മധു കൊട്ടാരത്തിൽ  ഗ്രാമീണ നാടകരചനക്കുള്ള പ്രഥമ പുരസ്കാര ജേതാവുമായ ശ്രീധരൻ സംഘമിത്രക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആദരം നൽകി.
കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി അബ്ദുൾ മജീദ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സജ്മ, പഞ്ചായത്ത് മെമ്പർമാരായ കെ പി നാരായണൻ, അഷ്റഫ്, കെ.സി സീമ ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു. ടി വി വത്സൻ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി കെ. ബാബു നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്