ചേലേരി: വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റർ കമ്മിറ്റി സംഘടിപ്പിച്ച രിഫാഈ ഗ്രാന്റ് ജൽസയും ദഫ് റാത്തീബും സമാപിച്ചു. ചേലേരി രിഫാഈ നഗറിൽ നടന്ന മിദ്ലാജ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ രിഫാഈ ജുമാ മസ്ജിദ് മുദർരിസ് അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. റൗളത്തുൽ ഇഹ്സാൻ ബുർദ്ദ സംഘം അവതരിപ്പിച്ച രിഫാഈ നശീദ, രിഫാഈ മാല ആലാപനം ഖവാലി മദ്ഹ് ഗാനം നടന്നു. മുനവ്വിർ സഅദി നുച്ച്യാട്
രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തി. രിഫാഈ ഗ്രാന്റ് ദഫ്റാത്തീബിന് വളപ്പട്ടണം രിഫാഈ റാത്തീബ് കേന്ദ്ര ഖൽഫ സയ്യിദ് ജഅ്ഫർ സ്വാദിഖ് മുല്ലക്കോയ തങ്ങൾ ഖൽഫ അബ്ദുറഷീദ് ദാരിമി, കെ വി അനസ് എന്നിവർ നേതൃത്വം നൽകി. ജൽസയിൽ വെച്ച് മുഹമ്മദ് മുസ്ലിയാർ വഴയൂർ,എം അബൂബക്കർ ഹാജി, അശറഫ് ചേലേരി എന്നിവരെ സയ്യിദ് ജഅ്ഫർ സ്വാദിഖ് മുല്ലക്കോയ തങ്ങൾ ആദരിച്ചു. അനദാനത്തോട് കൂടി പരിപാടി സമാപിച്ചു.
Post a Comment