Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2025 ജനുവരി 01 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങളുടേയും, ആഴ്ച്ചയിലെ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ദേവസ്വം നൽകി വരുന്ന അന്നദാനത്തിന് ടോക്കൺ ഒന്നിന് ഇത്ര രൂപാ നിരക്കിൽ നൽകാൻ കഴിയും എന്നതിലേക്കുള്ള ക്വട്ടേഷനും, അതു കൂടാതെ ഭക്തർ ഭഗവാനായി ഉടക്കുന്ന നാളികേരം ശേഖരിക്കുന്നതിനുള്ള ക്വട്ടേഷനുകളും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു. 
      സ്റ്റോറിലേക്ക് ആവശ്യമായി വരുന്ന സാധനങ്ങൾക്കുള്ള ക്വട്ടേഷൻ ഫോറങ്ങൾ 19.12.2024 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമായിരിക്കും. ക്വട്ടേഷൻ സംബന്ധിച്ച നിബന്ധനകളും മറ്റും ക്ഷേത്ര നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേൽ പറഞ്ഞ മൂന്നിനങ്ങൾക്കുമുള്ള ക്വട്ടേഷനുകൾ 20.12.2024 ന് 2 മണിക്ക് മുൻപായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. അന്നദാനത്തിനും, മുട്ടിയ നാളികേരം ശേഖരിക്കുന്നതിനുമുള്ള ക്വട്ടേഷനുകൾ വെള്ള പേപ്പറിൽ തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്