Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ 80 ഗ്രാം എം.ഡി.എം.എ യു മായി  മാഹി സ്വദേശി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ അറസ്റ്റിൽ.

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധികചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ. പി. ടി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ  എക്സൈസ് ഇൻസ്പെക്ടർ രാജീവ്‌. വി ആർ ഉം പാർട്ടിയും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധന നടത്തിവരവേ, ബാംഗ്ലൂരിൽ നിന്നും മാഹിയിലേക്ക് ലേക്ക് പോകുന്ന KL 58 A9393 നമ്പർ കാറിൽ  സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പ്രതിയായ ന്യൂമാഹി അംശം പെരിങ്ങാടി ദേശത്ത് സൽസബീൽ വീട്ടിൽ അബ്ദുള്ള മകൻ റിഷാബ് യൂ കെ (വയസ് :30/24)യിൽ നിന്നും 79.267 ഗ്രാം  MDMA കേസ്സെടുത്തു. വില്പനക്കായാണ് ഇത്രയും മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നത്. 3.1 കിലോ കഞ്ചാവ് കടത്തിയ കേസിൽ തലശ്ശേരി എക്സൈസിലും പ്രതിക്ക് കേസ് നിലവിലുണ്ട്. 20 വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ
ഉമ്മർ കെ, റാഫി കെ വി
പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുരേഷ് പുൽപറമ്പിൽ,ബിജേഷ് എം, ശ്രീനാഥ് പി.സനേഷ് കെ പി, ബാബു ജയേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിഷണു എൻ.സി, സുബിൻ എം,
വനിതാസിവിൽ എക്സൈസ് ഓഫീസർ സുചിത,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് കെ പി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്