മയ്യിൽ : തെങ്ങുകൾക്ക് ഭീഷണിയാകുന്ന ചെമ്പൻചെല്ലി നിയന്ത്രണ പദ്ധതിക്ക് കൃഷി വിജ്ഞാൻ കേന്ദ്രയും മയ്യിൽ അരി ഉത്‌പാദക കമ്പനിയും തുടക്കമിട്ടു.
മയ്യിൽ ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകളിലെ കേര കർഷകർക്ക് നാനോ ഫെറമോൺ കെണികൾ സൗജന്യമായി വിതരണം ചെയ്തു. പരിശീലന ക്ലാസുകളും നടത്തി.
മുല്ലക്കൊടി കുട്ട്യപ്പ സ്മാരക മന്ദിരത്തിൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം അസൈനാർ അധ്യക്ഷത വഹിച്ചു.
കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഡോ പി ജയരാജ്, ഡോ മഞ്ജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മയ്യിൽ അരി കമ്പനി മാനേജിങ് ഡയറക്ടർ കെ കെ ഭാസ്‌കരൻ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മയ്യിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നാനോ ഫെറമോൺ കെണികൾ വിതരണം നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Post a Comment