![]() |
ചേലേരി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവത്തോടനുബന്ധിച്ച് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം |
ചേലേരി: മനുഷ്യ ജീവിതത്തിൻ്റെ പരമായ ലക്ഷ്യം ഈശ്വര സാക്ഷാത്കാരമാണെന്നും അതിനായി വിവിധ മാർഗങ്ങളുണ്ടെന്നും കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധനാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈശ്വരൻ നിരാകാരനാണെങ്കിലും ഭക്തജനങ്ങളെ അനുഗ്രഹിക്കാൻ സകാര രൂപം ധരിച്ച് വൈഷ്ണവ ചിഹ്നങ്ങളോടുകൂടി ശ്രീലകത്തിൽ പ്രശോഭിക്കുകയാണ്. ഉത്സവാദി ചടങ്ങുകളെല്ലാം ജഗദീശ്വരന്റെ ചൈതന്യ വർദ്ധനവിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചക്ക് നടന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് തിരുവാതിര, ഭജന, പാട്ടരങ്ങ് എന്നിവ നടന്നു. 25ന് മഹോത്സവത്തോടനുബന്ധിച്ച് അഡ്വ: എവി കേശവന്റെ പ്രഭാഷണവും തുടർന്ന് അന്നദാനം, ഭജന, ഇരട്ടത്തായമ്പകയും അരങ്ങേറും.
Post a Comment